സംഘര്ഷം രൂക്ഷം: സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു എസ് എംബസി

ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് പൗരന്മാർ സൗദി അറേബ്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എസ് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഭീകരവാദ ഭീഷണി ചൂണ്ടിക്കാട്ടി യമനിലേക്കുള്ള യാത്ര പൂർണമായി ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് സൗദി പിന്തുണയുള്ള സേനയുമായി ഹൂതി പോരാളികൾ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികളും സ്ഥിരീകരിച്ചു. സൻആയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായി ഹൂതി അനുകൂല മാധ്യമമായ […]
ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ പള്ളി തിരുനാൾ ഒക്ടോബർ 16 മുതൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ പ്രധാന തിരുനാൾ ഒക്ടോബർ 16, 17, 18 തീയതികളിൽ ആഘോഷിക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സംയുക്തമായി തിരുനാൾ പ്രസുദേന്തിമാരാകും. ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും നടക്കും. 6:45-ന് കൊടിയേറ്റവും ലദീഞ്ഞും തുടർന്ന് ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഡാലസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. […]
ഫ്ലൂ വാക്സിനേഷൻ ക്യാമ്പെയ്ൻ ആരംഭിച്ച് ക്യുബെക്ക്

ഫ്ലൂ അടക്കമുള്ള അണുബാധകളെ പ്രതിരോധിക്കാൻ ക്യുബെക്കിലുടനീളം ഫ്ലൂ വാക്സിനേഷൻ ക്യാമ്പെയ്ൻ ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഈ വർഷം ഫ്ലൂ സീസൺ നേരത്തെ ആരംഭിക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നതെന്ന് ക്യുബെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. കാരൊലിൻ ക്വാച്ച്-താൻ അറിയിച്ചു. ഫ്ലൂ വാക്സിൻ എടുത്ത് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും അത് പൂർണ്ണ ഫലപ്രാപ്തിയിലെത്തുന്നതെന്നും അവർ പറഞ്ഞു. അതിനാൽ പ്രവിശ്യാ നിവാസികൾ എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഇതിനകം 1,00,000 അപ്പോയിന്റ്മെൻ്റുകൾ ബുക്ക് […]
പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 752 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

ഒക്ടോബർ 13-ന് നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 752 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മിനിമം കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ 772 ഉള്ള പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഈ ഏറ്റവും പുതിയ ഡ്രോയോടെ, 2026-ൽ കാനഡ നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ ആകെ എണ്ണം 60 ആയി. ഈ നറുക്കെടുപ്പുകളിലൂടെ IRCC ആകെ 135,967 ITA-കളും നൽകിയിട്ടുണ്ട്.