ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് പൗരന്മാർ സൗദി അറേബ്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എസ് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഭീകരവാദ ഭീഷണി ചൂണ്ടിക്കാട്ടി യമനിലേക്കുള്ള യാത്ര പൂർണമായി ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് സൗദി പിന്തുണയുള്ള സേനയുമായി ഹൂതി പോരാളികൾ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികളും സ്ഥിരീകരിച്ചു. സൻആയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായി ഹൂതി അനുകൂല മാധ്യമമായ അൽമസിറയും റിപ്പോർട്ട് ചെയ്തു. സഖ്യസേന വക്താവ് തുർക്കി അൽ മാലകി പ്രദേശവാസികൾക്ക് നൽകിയ ഒഴിപ്പിക്കൽ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണങ്ങൾ.







