ഇറാനില്‍നിന്നുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വ്യാപാരത്തില്‍ പങ്കാളികളായെന്ന ആരോപണത്തെത്തുടര്‍ന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കും അഞ്ച് ഇന്ത്യന്‍ പൗരന്മാര്ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. SSPL സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്ര മറൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റ് നടപടി സ്വീകരിച്ചത്.
SSPL സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട ധ്വനി വോറ, നിസര്‍ഗ് വോറ എന്നിവർ സമുദ്ര മറൈന്‍ സര്‍വീസസുമായി ബന്ധപ്പെട്ട കേതന് കൊച്ചിക്കര്‍, ഭൂപേന്ദ്രസിങ് സാഹു, ഹരിശ്യം ഹരിഹരന് എന്നിവരുമാണ് ഉപരോധനടപടിക്ക് വിധേയരായ അഞ്ച് ഇന്ത്യക്കാര്‍. ബന്ധപ്പെട്ട കമ്പനികളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ ഇവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റ് എന്ന പേരില്‍ ഇറാന്റെ വരുമാന സ്രോതസ്സുകളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.







