newsroom@amcainnews.com

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ പള്ളി തിരുനാൾ ഒക്ടോബർ 16 മുതൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ പ്രധാന തിരുനാൾ ഒക്ടോബർ 16, 17, 18 തീയതികളിൽ ആഘോഷിക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സംയുക്തമായി തിരുനാൾ പ്രസുദേന്തിമാരാകും.

ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും നടക്കും. 6:45-ന് കൊടിയേറ്റവും ലദീഞ്ഞും തുടർന്ന് ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ്‌സ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഡാലസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകും.

ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും ഏഴിന് ലദീഞ്ഞും ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയും നടക്കും. പേർലാൻഡ് സെൻ്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. ഡായി കുന്നത്ത് കാർമികത്വം വഹിക്കും. രാത്രി എട്ടിന് നൊവേന, ജപമാല പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 7:30-ന് വിശുദ്ധ കുർബാനയും 9:30-ന് ആഘോഷമായ റാസ കുർബാനയും അർപ്പിക്കും. സാൻ ആൻ്റോണിയോ ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് മുഖ്യകാർമികനാകും. റവ. ഫാ. അനീഷ് പുല്ലുകാട്ട് തിരുനാൾ സന്ദേശം നൽകും. രാവിലെ 11:45-ന് ആഘോഷമായ പ്രദക്ഷിണവും ഉച്ചയ്ക്ക് 12:30-ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും 12:45-ന് ലേലവും നടക്കും. തിരുനാളിനോടനുബന്ധിച്ച് എച്ച്.കെ.സി.എസ്. കമ്മ്യൂണിറ്റി സെന്‍ററിൽ ഇടവക സംഘടനകൾ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക വിനോദപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഒക്ടോബർ 19 തിങ്കളാഴ്ച മരിച്ചവരുടെ അനുസ്മരണ പ്രാർഥന നടത്തും.

You might also like
The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Top Picks for You
Top Picks for You