റഷ്യയില്‍ നിന്ന് ഡീസൽ വാങ്ങാനുള്ള യുഎസ് കരാര്‍ യുക്രെയ്നിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കരാറിലൂടെ റഷ്യയ്ക്ക് അധിക വരുമാനം ലഭിക്കുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള കാനഡയുടെയും സഖ്യകക്ഷികളുടെയും ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിതരണ കരാറിനെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുക്രെയ്ന് പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയും ചർച്ച നടത്തി.
അതേസമയം, യുക്രെയ്നും റഷ്യയും തമ്മിൽ “ഊർജ്ജ വെടിനിർത്തലിന്” (energy ceasefire) ധാരണയായതായി ട്രംപ് ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ട്രംപിന്റെ ഊർജ്ജ വെടിനിർത്തൽ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ വൈറ്റ് ഹൗസിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സെലെൻസ്കി പ്രതികരിച്ചു. യുക്രെയ്ന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ റഷ്യ അവസാനിപ്പിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







