newsroom@amcainnews.com

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

തുടർച്ചയായി രണ്ടാം മാസവും കാനഡയിൽ തൊഴിലവസരങ്ങളിൽ ഇടിവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. ഓഗസ്റ്റിൽ ഏകദേശം 42,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെ, സെപ്റ്റംബറിൽ കാനഡയിൽ 68,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വർധിച്ചതായും ഏജൻസി റിപ്പോർട്ട് ചെയ്തു.

യുവജനങ്ങളെയാണ് തൊഴിൽ നഷ്ടം സാരമായി ബാധിച്ചത്. എന്നാൽ, യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമായി കാര്യമായ മാറ്റമില്ലാതെ തുടർന്നു.15 മുതൽ 24 വരെ പ്രായമുള്ളവർക്ക് സെപ്റ്റംബറിൽ 48,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ, 25 മുതൽ 54 വരെ പ്രായമുള്ള സ്ത്രീകൾക്ക് 28,000 തൊഴിലവസരങ്ങളാണ് നഷ്ടമായത്. അതേസമയം വിദ്യാഭ്യാസ മേഖലയിൽ 35,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ, ആരോഗ്യ-സാമൂഹിക സേവന മേഖലയിൽ 23,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. കാനഡയിൽ ഉൽപ്പാദന മേഖലയിലും 13,000 തൊഴിലവസരങ്ങൾ നഷ്ടമായി.

You might also like
Attempt to run over youths with a lorry for questioning the dumping of toilet waste

ശുചിമുറി മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത യുവാക്കളെ ലോറിയിടിപ്പിക്കാൻ ശ്രമം

Wall Street surges as Jensen Huang returns as Nvidia CEO

ജെൻസൻ ഹുവങ് എൻവിഡിയ സിഇഒ ആയി തിരിച്ചെത്തിയതോടെ വാൾസ്ട്രീറ്റിൽ വൻ കുതിപ്പ്

NBPNP-AIP ഡ്രോ: 463 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂബ്രൺസ്വിക്

ബെൽ കാനഡയിൽ സൈബർ ആക്രമണം: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

പാറ വീണു: വൻകൂവർ ഐലൻഡിലെ ഹൈവേ 4 താൽക്കാലികമായി അടച്ചു

California warns of flooding as King Tides peak over Thanksgiving

താങ്ക്സ്ഗിവിംഗ് ദിനങ്ങളിൽ കിംഗ് ടൈഡുകൾ (ശക്തമായ വേലിയേറ്റം) മൂർദ്ധന്യത്തിലെത്തുന്നതിനാൽ കാലിഫോർണിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Top Picks for You
Top Picks for You