കനേഡിയൻ മലയാളികൾക്ക് ആവേശമായി പ്രസിദ്ധ ഗായിക റിമി ടോമി ഒൻ്റാരിയോയിൽ എത്തുന്നു. പ്രമുഖ ഇവൻ്റ് കമ്പനിയായ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ 2026 ഒക്ടോബർ 10 ശനിയാഴ്ച ടൊറൻ്റോയിലെ കാനഡ ഇവൻ്റ് സെന്‍ററിൽ അരങ്ങേറും. ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ, ആൽബർട്ടയിലെ കാൽഗറി, ലണ്ടൻ ഒൻ്റാരിയോ എന്നിവിടങ്ങളിൽ മറക്കാനാകാത്ത സംഗീത രാവൊരുക്കിയ ശേഷമാണ് റിമിയും സംഘവും ടൊറൻ്റോയിലെത്തുന്നത്.
ഒക്ടോബർ 9 വൈകിട്ട് ഏഴരയ്ക്ക് ഹാമിൽട്ടൺ സെൻ്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്‍റെ ധനശേഖരണാർത്ഥം മകിന്‍റയർ പെർഫോമിങ് ആർട്സ് സെന്‍ററിലും റിമിയും സംഘവും പാട്ടിന്‍റെ രാവ് ഒരുക്കും. തുടർന്ന് റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ 2026 ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും അരങ്ങേറും. ഒക്ടോബർ 11 ഞായറാഴ്ചയാണ് ന്യൂഫിൻലൻഡിലെ ആദ്യ മലയാളി ഷോയായി റിമിയും സംഘവും എത്തുന്നത്. ന്യൂഫിൻലൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മലയാളി സംഗീത-വിനോദ പരിപാടി നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.







