newsroom@amcainnews.com

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

കാനഡയിൽ നിന്നും വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകുന്നതിനെ പിന്തുണയ്ക്കുന്ന പാർട്ടി ക്യൂബെക്വോയിസ് ലീഡർ ക്യുബെക്ക് പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തുടനീളം വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു. ഒക്ടോബർ 19-ന് കാനഡയിൽ തുടരണമോ അതോ പൂർണ്ണ വേർപിരിയലുമായി ബന്ധപ്പെട്ട അന്തിമ വോട്ടെടുപ്പിലേക്ക് കടക്കണമോ എന്ന വിഷയത്തിൽ ആൽബർട്ടയിൽ നിർണായക ജനഹിതപരിശോധന നടക്കാനിരിക്കെയാണ് ക്യുബെക്കിലെ രാഷ്ട്രീയ മാറ്റം.

കനേഡിയൻ പ്രവിശ്യകളും ഫെഡറൽ സർക്കാരും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നിയുക്ത പ്രീമിയർ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടനെ അനുകൂലിച്ച് ആൽബർട്ടയിലെ വിഘടനവാദി നേതൃത്വവും രംഗത്ത് എത്തി. കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകാനുള്ള പോരാട്ടത്തിൽ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടന്‍റെ വിജയം ആൽബർട്ട വിഘടനവാദി നേതാവ് ജെഫ് റാത്ത് പറയുന്നു. നേരത്തെ കാൽഗറി സന്ദർശനത്തിനിടെ, ജനഹിതപരിശോധനയിലൂടെ ആൽബർട്ട ജനത വേർപിരിയലിന് അനുകൂലമായി വിധി എഴുതുകയാണെങ്കിൽ സ്വതന്ത്ര ആൽബർട്ടയെ പരമാധികാര രാജ്യമായി അംഗീകരിക്കുമെന്ന് പ്ലാമണ്ടൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ക്യുബെക്ക് സ്വതന്ത്രമാവുകയും കാനഡയിൽ നിന്ന് വേർപിരിയണമെന്നും ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്ക് നിർദ്ദേശിച്ചു. കൂടാതെ ആൽബർട്ടയും സസ്കാച്വാനും ഈ പാത പിന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like
Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

As public fears of AI grow, Trump digs in on voluntary safeguards

ജനങ്ങളുടെ ആശങ്കകൾക്കിടയിലും നിർമ്മിത ബുദ്ധിയിൽ സന്നദ്ധ സുരക്ഷാ മാനദണ്ഡങ്ങളുമായി ട്രംപ് ഭരണകൂടം

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

The mission to capture Kannur Makhna in Aralam continues; the elephant did not sedate even after being shot with three rounds of tranquilizer darts.

ആറളത്ത് കണ്ണൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു; മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും ആന മയങ്ങിയില്ല

Supreme Court to weigh Trump's mandatory immigration detention policy

ട്രംപിന്റെ നിർബന്ധിത കുടിയേറ്റ തടങ്കൽ നയം സുപ്രീം കോടതി പരിഗണിക്കുന്നു

Top Picks for You
Top Picks for You