newsroom@amcainnews.com

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യുഎസിലെ ലൂയിസിയാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഹരികൃഷ്ണന്‍ പിള്ളയാണ് (27) മരിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ ആറോടെയാണ് അപകടമുണ്ടായതെന്ന് ലൂയിസിയാന സ്റ്റേറ്റ് പൊലീസ് അറിയിച്ചു. മക്‌നീസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ഥിയായിരുന്നു. ലൂയിസിയാനയിലെ ലേക്ക് ചാള്‍സിലായിരുന്നു താമസം. കൊല്ലം അഞ്ചല്‍, അഗസ്ത്യക്കോട്, നെടുമ്പനയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ പിള്ളയുടെയും കവിത രാധാകൃഷ്ണന്‍റെയും മകനാണ് ഹരികൃഷ്ണന്‍ പിള്ള. ഹരികൃഷ്ണന്‍ പിള്ളയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചിട്ടുണ്ട്.

അസന്‍ഷന്‍ പാരിഷിലെ LA 1 ല്‍ സ്റ്റുവര്‍ട്ട് റോഡിന് സമീപമാണ് അപകടമുണ്ടായത്. ഹരികൃഷ്ണന്‍ പിള്ള സഞ്ചരിച്ചിരുന്ന 2004 മോഡല്‍ ഹോണ്ട പൈലറ്റ് വാഹനത്തിൽ എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന 2012 മോഡല്‍ ഫോര്‍ഡ് എഫ്-150 പിക്കപ്പ് ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണന്‍ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

You might also like
Paulo Rappai Madan passed away in Dallas

പൗലോ റപ്പായി മാടൻ ഡാലസിൽ അന്തരിച്ചു

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

പെൻസിൽവേനിയയിൽ അഞ്ചാംപനി വ്യാപനം രൂക്ഷം: അഞ്ച് മരണം

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

Dedication to duty during pregnancy; Kollam City Police Commissioner M. Hemalatha IPS serves as an inspiration

ഗർഭകാലത്തും ഡ്യൂട്ടിയിൽ സതീരത; പ്രചോദനമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Top Picks for You
Top Picks for You