newsroom@amcainnews.com

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

തിരുവനന്തപുരം ടെക്നോസിറ്റിയിൽ 10 ഏക്കർ സ്ഥലത്തായി നൂറുകോടി രൂപ ചെലവിലാണ് “സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിങ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്” പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംരംഭത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (COO) വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറായ ജോണി കുരുവിള ചുമതലയേറ്റു. IIITM-K-യുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ആധുനിക ഉൽപാദന മേഖലകൾ തുടങ്ങിയ അതിയാധുനിക സാങ്കേതികവിദ്യകൾ ഈ പാർക്കിലൂടെ പരിചയപ്പെടുത്തുന്നു. കേരളത്തിൽ സാങ്കേതികവിദ്യ, നവീകരണം, പഠനം, സംരംഭകത്വം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള സംരംഭം.

ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഐ.ടി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. കേരളത്തിന്റെ വികസന കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന ഈ പദ്ധതിയിൽ സുപ്രധാന പദവി ഏറ്റെടുത്ത ജോണി കുരുവിളക്ക് അമേരിക്ക റീജಿಯನ್ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ വിജയാശംസകൾ നേർന്നു.

You might also like
Heritage Coder House in Fort Kochi catches fire; major disaster narrowly averted

ഫോർട്ട്കൊച്ചിയുടെ പൈതൃകമായ കോഡർ ഹൗസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

Canada will do all it can to ensure Cleveland-Cliffs meets obligations, Carney says

ക്ലീവ്‌ലാൻഡ്-ക്ലിഫ്സ് ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കാനഡ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Top Picks for You
Top Picks for You