newsroom@amcainnews.com

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയയില്‍ അസാധാരണമായ ഉഷ്ണതരംഗം തുടരുന്നതിനിടെ മൂന്നരക്കോടിയിലധികം പേര്‍ക്ക് ജാഗ്രതാ നിർദ്ദേശം. ഞായറാഴ്ച ഉച്ചയോടെ സംസ്ഥാനത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും അപകടകരമായ ചൂടാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലെ സാധാരണയേക്കാൾ വളരെ ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ കാലിഫോർണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ മുതല്‍ മെക്‌സിക്കോ അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ താപനില 90 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയെത്തുമെന്നാണ് മുന്നറിയിപ്പ്.

ലൊസാഞ്ചലസിലും സാന്‍ ഡിയഗോയിലും അതിശക്തമായ ചൂട് മുന്നറിയിപ്പ് തുടരുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലും സാക്രമെൻ്റോയിലും ഞായറാഴ്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചയോടെ ലൊസാഞ്ചലസ് നഗരത്തില്‍ 104 ഡിഗ്രിയും ബേക്കേഴ്‌സ്ഫീല്‍ഡില്‍ 103 ഡിഗ്രിയും വരെ താപനില ഉയര്‍ന്നു. സാന്‍ ഡിയാഗോയിലും സാക്രമെൻ്റോയിലും താപനില 90 ഡിഗ്രിക്ക് മുകളിലെത്തി. തെക്കന്‍ കാലിഫോര്‍ണിയയിലെ അതിശക്തമായ ചൂട് സംബന്ധിച്ച മുന്നറിയിപ്പ് പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി എട്ട് വരെ തുടരും. ശനിയാഴ്ച അനാഹൈം, സാന്‍ ഡിയാഗോ ഉള്‍പ്പെടെ തെക്കന്‍ കാലിഫോര്‍ണിയയിലെ കുറഞ്ഞത് എട്ട് നഗരങ്ങളില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. അനാഹൈമിലും സാന്‍ ഡിയാഗോയിലും 105 ഡിഗ്രിയും സാന്താ അനയില്‍ 107 ഡിഗ്രിയും രേഖപ്പെടുത്തി.

സാന്‍ ഡിയാഗോയ്ക്ക് വടക്കുള്ള വിസ്റ്റയില്‍ ഞായറാഴ്ച 108 ഡിഗ്രി താപനില രേഖപ്പെടുത്തി. ഇതോടെ അന്നത്തെ താപനില റെക്കോര്‍ഡ് തകര്‍ന്നതിനൊപ്പം 1985 ജൂണ്‍ 30ന് രേഖപ്പെടുത്തിയ പ്രദേശത്തെ എക്കാലത്തെയും ഉയര്‍ന്ന താപനിലയ്ക്കും തുല്യമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചൂട് പടിഞ്ഞാറന്‍ യുഎസിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച തെക്കന്‍ ഐഡഹോയും മൊണ്ടാനയും ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകളില്‍ പോലും താപനില 80 ഡിഗ്രിക്കു മുകളിലേക്ക് എത്തും. ബോയ്‌സിലും ബില്ലിംഗ്‌സിലും പ്രതിദിന താപനില റെക്കോര്‍ഡുകള്‍ മറികടക്കാന്‍ സാധ്യതയുണ്ട്. ഡെന്‍വറിലും തിങ്കളാഴ്ച ഉച്ചയോടെ 80 ഡിഗ്രിക്കും മുകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

You might also like
Brutal murder: In Illinois, wife shot and killed, and son burned inside a car

ക്രൂരമായ കൊലപാതകം: ഇലിനോയിയിൽ ഭാര്യയെ വെടിവെച്ചുകൊന്ന് മകനെ കാറിനുള്ളിലിട്ട് തീവെച്ചു

ജോർജിയയിൽ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ്: മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

Canada is not close to restoring housing affordability, says central bank

ഭവന നിർമ്മാണ രംഗത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇനിയും സമയമെടുക്കും: കനേഡിയൻ സെൻട്രൽ ബാങ്ക്

വേർപിരിയൽ: ആൽബർട്ട കനത്ത വിൽപ്പന നികുതി ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്

ഡ്രൈവർമാർ ശ്രദ്ധിക്കുക, ഒക്‌ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധം: ബി സി സർക്കാർ

TSX futures tick up ahead of key US labor-market data

പ്രധാനപ്പെട്ട യു.എസ് തൊഴിൽ വിപണി ഡാറ്റയ്ക്ക് മുന്നിൽ നേട്ടത്തോടെ ടി.എസ്.എക്സ് ഫ്യൂച്ചേഴ്സ്

Top Picks for You
Top Picks for You