newsroom@amcainnews.com

ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനത്തു; രണ്ടായിരത്തോളം പേർ അറസ്റ്റിൽ

ഫ്രാൻസിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തം. അധ്യാപകരുടെ ക്ഷാമം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ഫ്രാൻസിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാന്നൂറിലേറെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച അടച്ചിട്ടു.

കഴിഞ്ഞ മാസം പാരിസ് മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത ബെൽജിയത്തിലും വിദ്യാർത്ഥികൾ സമര രംഗത്തിറങ്ങി. പ്രതിഷേധത്തിന്‍റെ ഭാഗമായി നിരവധി സ്കൂളുകളുടെ പ്രവേശന കവാടങ്ങൾ വിദ്യാർത്ഥികൾ ഉപരോധിച്ചു. രണ്ടിടങ്ങളിൽ സ്കൂളുകൾക്ക് തീയിട്ട സംഭവവും റി​പ്പോർട്ട് ചെയ്തു. പൊലീസ് നടപടികൾക്കിടെയും സംഘർഷങ്ങളുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റതായും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം ഏകദേശം 2,000 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമാനിൻ അറിയിച്ചു. പ്രതിഷേധങ്ങളിൽ അക്രമം നടത്തുന്നവർ യഥാർഥ ഹൈസ്കൂൾ വിദ്യാർത്ഥികളാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.

അതേസമയം, തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരാണ് പ്രതിഷേധം ആരംഭിച്ചതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്‍റെ ഓഫീസ് ആരോപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥി നേതാക്കൾ ഇത് നിഷേധിച്ചു. കൂടുതൽ അധ്യാപകരെ നിയമിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, സ്കൂൾ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ക്ലാസ് മുറികളിലെ തിരക്ക് കുറക്കുക, പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

You might also like
New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

Driver arrested in Texas after 'intentionally' crashing into closed supermarket to use the restroom

വാഷ്റൂമിൽ പോകാൻ അടഞ്ഞുകിടന്ന സൂപ്പർമാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; ടെക്സസിൽ 60കാരൻ അറസ്റ്റിൽ

യുഎസ് വിസിറ്റിങ് വീസ ഇന്‍റർവ്യൂവിനായി ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടി വരുന്നത് ഒരു വര്‍ഷം വരെ: റിപ്പോർട്ട്

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

എബോള യാത്രാവിലക്ക് നവംബർ 27 വരെ നീട്ടി കാനഡ

Top Picks for You
Top Picks for You