newsroom@amcainnews.com

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

ഒക്ടോബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 3,500 ട്രേഡ്‌സ് പേഴ്‌സണുകൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഒക്ടോബർ 1-ന് നടന്ന ഈ Category-Based നറുക്കെടുപ്പിൽ ട്രേഡ്സ് ഒക്യുപേഷൻസ് വിഭാഗത്തിന് ആവശ്യമായ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ മാത്രമാണ് പരിഗണിച്ചത്. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് 476 എന്ന കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്‌കോർ ഉണ്ടായിരിക്കണം. ഇതോടെ 2026-ൽ ഇതുവരെ 59 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ ഐആർസിസി നടത്തിയിട്ടുണ്ട്. ഈ നറുക്കെടുപ്പുകളിലൂടെ ആകെ 135,215 ITA-കൾ നൽകിയിട്ടുമുണ്ട്.

കാനഡയിൽ താമസിക്കുന്നതും ‘എക്സ്പ്രസ് എൻട്രി’ (Express Entry) വഴി സ്ഥിരതാമസത്തിന് അപേക്ഷിച്ചിട്ടുള്ളതുമായ വിദേശ പൗരന്മാർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിന്’ (BOWP) അർഹതയുണ്ട്. BOWP അപേക്ഷയിൽ തീരുമാനമുണ്ടാകുന്നതിന് മുൻപ് നിലവിലുള്ള വർക്ക് പെർമിറ്റിന്‍റെ കാലാവധി അവസാനിക്കുകയാണെങ്കിൽ, കാനഡയിൽ തുടർന്നും താമസിക്കാൻ ‘മെയിന്റെയ്ൻഡ് സ്റ്റാറ്റസ്’ (maintained status) വഴി അതേ വ്യവസ്ഥകളിൽത്തന്നെ ജോലി ചെയ്യാനുള്ള അനുമതിയും ലഭിക്കും. കൂടാതെ യോഗ്യതയുള്ള കുടുംബാംഗങ്ങൾക്കും ഓപ്പൺ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്.

You might also like
Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നവംബറിൽ ഫിലഡൽഫിയയില്‍

സൈനിക ജനറല്‍-അഡ്മിറല്‍ പദവികളില്‍ വെട്ടിക്കുറയ്ക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

Email spam filters cost GOP fundraisers estimated $117M in donations last year: bombshell study

ഗൂഗിൾ സ്പാം ഫിൽട്ടറുകൾ കാരണം കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണത്തിന് 117 മില്യൺ ഡോളറിന്റെ നഷ്ടം

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു, ഭർത്താവ് അറസ്റ്റിൽ

Top Picks for You
Top Picks for You