newsroom@amcainnews.com

അറബിക്കടലിൽ കോസ്റ്റ്ഗാർഡിന്റെയും എ.ടി.എസിന്റെയും വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി അഞ്ച് പാകിസ്താൻ സ്വദേശികൾ പിടിയിൽ

Massive drug bust by Coast Guard and ATS in the Arabian Sea: Five Pakistani nationals arrested with drugs worth ₹3,000 crore

ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തുള്ള അറബിക്കടലിൽ കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (ATS) ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്ന് ശേഖരം പിടികൂടി. ഈ മാസം 25-ന് നടത്തിയ പ്രത്യേക ആഴക്കടൽ പരിശോധനയിലാണ് ഇറാനിയൻ ബോട്ടിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് അധികൃതർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3,000 കോടി രൂപയിലധികം വിലമതിക്കുന്ന 526 കിലോഗ്രാമോളം വരുന്ന ഹെറോയിനും മെത്താംഫെറ്റാമിനുമാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശത്തുനിന്നും കടൽമാർഗവുമുള്ള ശക്തമായ നിരീക്ഷണത്തിനൊടുവിലാണ് സംശയകരമായ സാഹചര്യത്തിൽ നീങ്ങിയ ബോട്ട് സുരക്ഷാ സേന വളഞ്ഞു കീഴടക്കിയത്.

ഈ ഓപ്പറേഷന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തുടർനടപടികളുടെയും വിശദമായ ചോദ്യം ചെയ്യലിന്റെയും ഭാഗമായി പിടിച്ചെടുത്ത ബോട്ടും പ്രതികളേയും ലഹരിമരുന്നും സംഘം മുംബൈയിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like
Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതി വിലക്ക് പ്രാബല്യത്തിൽ

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

Top Picks for You
Top Picks for You