newsroom@amcainnews.com

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിന്‍റെ വ്യാജ പതിപ്പ് യുഎസില്‍ വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്. സ്വപ്നദീപ് റോയ്, വിക്കി രമന്‍ച എന്നിവര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്. ചൈനയില്‍നിന്ന് വ്യാജ ഒസെംപിക് വാങ്ങി കുറഞ്ഞ വിലയ്ക്ക് യുഎസിലെ വിതരണക്കാര്‍ക്ക് വിറ്റതായാണ് ഫ്ലോറിഡയിലെ മിഡില്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ കുറ്റപത്രത്തിൽ പറയുന്നു.

ഇറ്റലിയില്‍നിന്ന് യുഎസിലേക്ക് കൈമാറിയ സ്വപ്നദീപ് റോയ് ടാമ്പയിലെ കോടതിയില്‍ ഹാജരായപ്പോള്‍ കുറ്റം നിഷേധിച്ചു. അതേസമയം രമന്‍ച ഇപ്പോഴും ഒളിവിലാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും പരമാവധി 71 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2023 ജൂലൈ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് റോയിയും രമന്‍ചയും ചൈനയിലെ അനധികൃത കേന്ദ്രങ്ങളിൽ നിന്നും വ്യാജ ഒസെംപിക് വാങ്ങിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ ഒസെംപിക് തന്നെയാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മരുന്നിന്‍റെ പാക്കേജിങ്, ഉപയോഗ നിര്‍ദേശങ്ങള്‍, പേനയിലെ ലേബലുകള്‍, സൂചികള്‍ എന്നിവയുള്‍പ്പെടെയുള്ളവ വ്യാജമായി തയാറാക്കിയിരുന്നുവെന്നാണ് ആരോപണം. യുഎസില്‍ യഥാര്‍ഥ ഒസെംപിക്കിന് രോഗികള്‍ പ്രതിമാസം നൂറുകണക്കിന് ഡോളര്‍ വരെ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് വ്യാജ മരുന്നുകള്‍ വിപണിയിലെത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

You might also like
Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

Top Picks for You
Top Picks for You