തൃശൂർ കണ്ണാറ വന്മേൽ സ്വദേശിനിയായ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ അന്തരിച്ചു. പരേതനായ വർഗീസിന്റെ ഭാര്യയാണ്. ജിമോൻ, മേഴ്സി, ലീലാ, ലൈസ, ഡെയ്സി, ജോളി, ഷാൻസി എന്നിവരാണ് മക്കൾ. സനിത വർഗീസ്, പരേതനായ ചെറിയാൻ കുര്യാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനീഷ് ജോർജ് എന്നിവർ മരുമക്കളാണ്. സെപ്റ്റംബർ 26-ന് അറ്റ്‌ലാന്റ് ക്രിസ്ത്യൻ അസമ്പ്ലിയുടെ ആഭിമുഖ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.







