newsroom@amcainnews.com

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

ഇന്ത്യ-കാനഡ നയതന്ത്രബന്ധം ശക്തമാക്കുന്നതിന്‍റെ സൂചനയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലേക്ക് എത്തുന്നു. ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തിൽ നിലനിന്നിരുന്ന കടുത്ത വിടവ് നികത്തുന്നതിൻ്റെ സൂചനയാണ് ഈ സന്ദർശനം. ഈ വർഷാവസാനത്തോടെ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവെക്കുകയാണ് ലക്ഷ്യമെന്ന് കാർണി വ്യക്തമാക്കി. സുരക്ഷ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തുടങ്ങി വിവിധ തലങ്ങളിൽ ഇന്ത്യയുമായുള്ള ബന്ധം കാനഡയ്ക്ക് ഏറെ നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർത്തിവെച്ച ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുന്നതിലൂടെ സാമ്പത്തികവും സുരക്ഷാപരവുമായ സഹകരണം പുതിയ ഘട്ടത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കനേഡിയൻ ഭരണകൂടത്തിന്‍റെ പ്രതീക്ഷ.

മയാമിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയോടെ വ്യാപാര ചർച്ച പൂർത്തിയാക്കാനാണ് കാനഡ ശ്രമിക്കുന്നത്. യുഎസ് ഭരണകൂടത്തിൻ്റെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ കുറയ്ക്കുന്നതിനും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കാനഡ വീണ്ടും ഇന്ത്യയുമായുള്ള നയതന്ത്ര ചർച്ചകൾ സജീവമാക്കിയത്. മോദിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുമായുള്ള കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 70 ശതകോടി ഡോളറിലേക്ക് ഉയർന്നേക്കുമെന്നാണ് കാനഡയുടെ കണക്കുകൂട്ടൽ.

കാനഡയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നു. അന്വേഷണങ്ങളുടെ ഭാഗമായി ഇന്ത്യൻ അധികാരികൾക്കെതിരെ രഹസ്യാന്വേഷണ ഏജൻസികൾ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, നയതന്ത്ര മേഖലയിലെ തർക്കങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം തുടരും എന്ന നിലപാടിലായിരുന്നു കാർണി.

You might also like

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Top Picks for You
Top Picks for You