വിവാദ ലീഡർ കെറി-ലിൻ ഫിൻഡ്ലിയുടെ രാജിക്ക് പിന്നാലെ അഞ്ച് ബി.സി. കൺസർവേറ്റീവ് എം.എൽ.എമാർ പാർട്ടി കോക്കസിലേക്ക് തിരിച്ചെത്തി. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മൂന്ന് നിയമസഭാംഗങ്ങളും, സമീപകാല പ്രതിസന്ധികൾക്കിടയിൽ രാജിവെച്ച മറ്റ് രണ്ടുപേരുമാണ് തിരിച്ചുവന്നത്. പ്രവിശ്യയിൽ ഒക്ടോബർ 24-ന് മറ്റൊരു തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രതിപക്ഷ നിരയിലേക്ക് എംഎൽഎമാരുടെ തിരിച്ചുവരവ്.
സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഫിൻഡ്ലി പുറത്താക്കിയ മുൻ പാർട്ടി ലീഡർ ജോൺ റസ്റ്റാഡ്, മുൻ ഇടക്കാല ലീഡർ ട്രെവർ ഹാൾഫോർഡ്, സ്കീന എം.എൽ.എ ക്ലെയർ റാറ്റീ എന്നിവരെ തിരിച്ചെടുക്കുമെന്ന് നിലവിൽ പാർട്ടിയെ നയിക്കുന്ന ലോർൺ ഡോർക്സൺ പ്രഖ്യാപിച്ചു. ഫിൻഡ്ലിയുടെ നേതൃത്വത്തിലുള്ള അതൃപ്തി കാരണം പാർട്ടി വിട്ട രണ്ട് എം.എൽ.എമാരും പ്രതിപക്ഷ നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊളംബിയ റിവർ-റെവൽസ്റ്റോക്കിനെ പ്രതിനിധീകരിക്കുന്ന സ്കോട്ട് മക്കിന്നിസ്, സറേ-സർപെന്റൈൻ എം.എൽ.എ ലിൻഡ ഹെപ്നറെ എന്നിവരാണ് തിരിച്ചെത്തിയ എംഎൽഎമാർ.
അതേസമയം, ഫിൻഡ്ലിയുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടിയിലുണ്ടായ പ്രതിസന്ധിക്കിടയിൽ രാജിവെച്ച ഏഴ് നിയമസഭാംഗങ്ങൾ ‘സെന്റർ ബി.സി’ (Centre BC) പാർട്ടിയിൽ ചേർന്നിരുന്നു. റസ്റ്റാഡിന്റെ നേതൃത്വത്തിൽ ബി.സി. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ എലീനർ സ്റ്റർക്കോയും കഴിഞ്ഞ ആഴ്ച സെന്റർ ബി.സിയിൽ ചേർന്നിരുന്നു.







