വനിതാ സംരംഭകർക്ക് സേവനങ്ങളും ഉൽപന്നങ്ങളും പരിചയപ്പെടുത്താനുള്ള അവസരമൊരുക്കി ഇൻഡോ-കനേഡിയൻ വിമൻസ് ഫൗണ്ടേഷൻ (ഐ സി ഡബ്ല്യു എഫ് ) പ്രദർശനം ഒരുക്കുന്നു. എറ്റോബിക്കോയിലെ വുഡ്ബൈൻ ബിക്യുടി ആൻഡ് കൺവൻഷൻ സെന്‍ററിൽ സെപ്റ്റംബർ 20 ഞായറാഴ്ചയാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 11 മുതൽ വൈകിട്ട് ഏഴ് വരെ നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണെന്ന് സ്ഥാപക ഡയറക്ടർമാരായ കലാ നാരായണൻ, വൈദേഹി റാവത്ത്, ലത മേനോൻ എന്നിവർ അറിയിച്ചു. വനിതാ സംരംഭകർക്ക് ബിസിനസ് പ്രദർശിപ്പിക്കുന്നതിന് 150 ഡോളറാണ് നിരക്ക്. വിവരങ്ങൾക്ക്: ഫോൺ- 905 677 7000. ഇ-മെയിൽ : info@icwf.ca.







