newsroom@amcainnews.com

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

വ്യാഴാഴ്ച പുലർച്ചെ ബ്രിട്ടിഷ് കൊളംബിയയിലെ കൂറ്റനീസ് (Kootenays) മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5:31- ഓടെയാണ് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നെൽസൺ നഗരത്തിന് വടക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ക്രോഫോർഡ് ബേയ്ക്ക് സമീപമായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്‍റെ തീവ്രത ആദ്യം 4.4 മാഗ്നിറ്റ്യൂഡ് ആണെന്ന് ‘എർത്ത്ക്വേക്ക്സ് കാനഡ’ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് അത് 3.7 ആയി തിരുത്തി. അതേസമയം, യു.എസ്. ജിയോളജിക്കൽ സർവേ തീവ്രത 4.2 മാഗ്നിറ്റ്യൂഡ് ആണെന്നാണ് രേഖപ്പെടുത്തിയത്.

ക്രാൻബ്രൂക്ക്, നെൽസൺ, കാസിൽഗാർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ബി.സി. എമർജൻസി മാനേജ്‌മെൻ്റ് ഓഫീസ് അറിയിച്ചു; എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിൽ, ക്രെസ്റ്റൺ, സ്ലോക്കാൻ വാലി തുടങ്ങിയ വിദൂര പ്രദേശങ്ങളിലുള്ള നിരവധി ആളുകളും ഭൂചലനം അനുഭവപ്പെട്ടതായി ‘എർത്ത്ക്വേക്ക്സ് കാനഡ’യെ അറിയിച്ചു.

You might also like
Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

ഒക്ടോബർ റഫറണ്ടം: കാനഡയ്ക്ക് ഒപ്പം, പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Top Picks for You
Top Picks for You