newsroom@amcainnews.com

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ കാനഡ. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ടെൽ അവീവ് ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള എയർ കാനഡ വിമാന സർവീസുകൾ നവംബർ 30 മുതൽ വീണ്ടും തുടങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027 ജനുവരി മുതൽ സർവീസ് പുനഃരാരംഭിക്കാനിരുന്ന കമ്പനി ഇസ്രയേലിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. എയർ കാനഡയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ ആഴ്ചയിൽ നാല് ദിവസമായിരിക്കും ഇനി സർവീസ് നടത്തുക.

അതേസമയം കാനഡ-ഇസ്രയേൽ റൂട്ടിൽ നിലവിൽ മറ്റ് വിമാനക്കമ്പനികളൊന്നും നേരിട്ട് സർവീസ് നടത്തുന്നില്ല. 2022-ൽ ഇസ്രായേലി വിമാനക്കമ്പനിയായ ‘എൽ അൽ’ ടൊറൻ്റോയിലേക്കുള്ള സർവീസ് അവസാനിപ്പിച്ചതോടെ എയർ കാനഡ മാത്രമായിരുന്നു ഈ റൂട്ടിൽ പറന്നിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം എയർ കാനഡയും സർവീസ് നിർത്തിവെച്ചിരുന്നു.

പശ്ചിമേഷ്യൻ മേഖലയിൽ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിരവധി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രയേലിലേക്ക് വീണ്ടും സർവീസ് ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനികളായ ഡെൽറ്റ എയർ ലൈൻസും യുണൈറ്റഡ് എയർലൈൻസും സെപ്റ്റംബർ മുതൽ സർവീസുകൾ പുനഃരാരംഭിച്ചു. ഒക്ടോബർ അവസാനത്തോടെ സ്കാൻഡിനേവിയൻ എയർലൈൻസും ഇസ്രയേലിലേക്ക് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങും. യൂറോപ്യൻ ബജറ്റ് വിമാനക്കമ്പനിയായ വിസ്സ് എയറും ടെൽ അവീവിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

You might also like

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

കാൽഗറി ഭവനവിപണി മാന്ദ്യത്തിലേക്ക്: ഓഗസ്റ്റിൽ വീടുകളുടെ വിൽപ്പനയിൽ 16% ഇടിവ്

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Top Picks for You
Top Picks for You