newsroom@amcainnews.com

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ-മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോർജ് എം. ജോൺ നിര്യാതനായി. പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്‍റെയും അന്നമ്മ ജോണിന്‍റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് B.D. പഠനം പൂർത്തിയാക്കുകയും M.Th. നേടുകയും ചെയ്തു. ഭാര്യ ഡോ. എലിസബത്ത് ജോർജ്. മക്കൾ ജോൺ ജോർജ്, ഡോ. ആൻ മിൽസ്. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.

സിഎസ്ഐ ചർച്ച് ടൊറൻ്റോയുടെ ആദ്യ പ്രസിഡൻ്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986-ൽ കോട്ടയത്ത് Church of South India മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26-ന് CSI Church Torontoയിൽ തന്‍റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി.

മധ്യകേരള മഹായിടവകയുടെ യൂത്ത് സെക്രട്ടറിയായും യുവജനങ്ങൾക്കായുള്ള മഹായിടവക പ്രസിദ്ധീകരണമായ ‘യുവലോകം’ ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സഭാ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മിഷൻ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.

You might also like

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

"Said it would be a normal delivery, and finally lost the baby too": Family alleges medical negligence at Punalur Taluk Hospital

‘സുഖപ്രസവമെന്നു പറഞ്ഞു, ഒടുവിൽ കുഞ്ഞുകൂടി നഷ്ടമായി’: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവാരോപിച്ച് കുടുംബം

Indians among 1,500 students face deportation risk in Canada, rights groups protest

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ 1,500 പേർ നാടുകടത്തൽ ഭീഷണിയിൽ; പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Top Picks for You
Top Picks for You