newsroom@amcainnews.com

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് സുവർണ്ണാവസരമൊരുക്കി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. പ്രവിശ്യയിലെ തൊഴിൽ ക്ഷാമത്തിന് പരിഹാരമായി ഇമിഗ്രേഷൻ ക്വാട്ട 54% വർധിപ്പിച്ചതായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ‘ജോബ്സ്, ഗ്രോത്ത് ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ്’ (JGRD) വകുപ്പ് അറിയിച്ചു. ഇതോടെ 1,000 തൊഴിലാളികൾക്ക് കൂടി പ്രവിശ്യയിൽ സ്ഥിരതാമസത്തിന് (permanent residence) അപേക്ഷിക്കാം. ഈ ഇമിഗ്രേഷൻ ക്വാട്ട വർധനവിലൂടെ ഗ്രാമീണ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസം, സോഷ്യൽ സപ്പോർട്ട് തുടങ്ങിയിടങ്ങളിലും നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പുതിയ 1,000 ഒഴിവുകളും ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (NLPNP) മാറ്റിയിട്ടുണ്ട്. ഇതോടെ NLPNP വാർഷിക ക്വാട്ട 2,379 ആയി ഉയർന്നു. അതേസമയം അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ (AIP) നിലവിലെ 475 എന്ന ക്വാട്ട മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോൾ ഇരു പ്രോഗ്രാമുകളിലുമായി ആകെ ലഭിക്കുന്ന ക്വാട്ട കഴിഞ്ഞ വർഷത്തെ 2,525-ൽ നിന്ന് ഈ വർഷം 2,854 ആയി ഉയർന്നു.

You might also like
Vancouver's Autumn Spectacular: Your Ultimate Guide to This Weekend's Festivals, Food, and Cultural Hubs

ശരത്കാല വാൻകൂവർ: വാൻകൂവറിലെ ഈ വാരാന്ത്യ ആഘോഷങ്ങളും രുചിക്കൂട്ടുകളും അടുത്തറിയാം

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

9/11 Disaster: Authorities Covered Up Air Pollution Truth; Shocking Records Released

9/11 ദുരന്തം: വായു മലിനീകരണ സത്യം അധികാരികൾ മൂടിവച്ചു; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Mathews Varghese passed away in New York

മാത്യൂസ് വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You