ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19 ശനിയാഴ്ച്ച ഇർവിങ് സിറ്റിയിൽ നടക്കും. ബെഥനി ഫുള്‍ ഗോസ്പല്‍ അസംബ്ലി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഇർവിങ് മേയർ ഷെര്‍വിന്‍ ഡേസ്സ്, പ്രെഫസര്‍ സണ്ണി മാത്യൂ, ഡോ. സിസില്‍ അനിയന്‍ തുടങ്ങിവരാണ് മുഖ്യ പ്രാസംഗികർ. കൂടാതെ ഇന്ത്യന്‍ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
പാസ്റ്റര്‍ മാതൃൂ ശാമുവേല്‍, പാസ്റ്റര്‍ ജോണ്‍ യല്ലംമ്പള്ളി, പാസ്റ്റര്‍ പോള്‍ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേയുടെ മുഖ്യ സംഘാടകര്‍. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 469 212 3216.







