newsroom@amcainnews.com

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ബ്രാംപ്ടണിൽ കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയും വീടുകയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശി ലവ്‌പ്രീത് മാൻ (27)നെയാണ് സംഭവത്തിൽ പീൽ റീജനൽ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി 10 മണിയോടെ ക്ലോക്ക്‌വർക്ക് ഡ്രൈവ്-ക്രഡിറ്റ്‌വ്യൂ റോഡ് മേഖലയിലാണ് സംഭവം. വഴിയിൽ നിർത്തിയിട്ടിരുന്ന കാർ ലവ്‌പ്രീത് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ മോഷണശ്രമം തടയാൻ ശ്രമിച്ചെങ്കിലും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാദേശിക ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം തൊട്ടടുത്തുള്ള ഒരു വീടിന്‍റെ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന പ്രതി, വീട്ടുകാരോട് വാഹനത്തിന്‍റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ശ്രമം വിഫലമായതോടെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടർന്ന് ലവ്‌പ്രീത് മാൻ പ്രദേശത്തെ മറ്റ് രണ്ടിടങ്ങളിൽ കൂടി കാറുകൾ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ബ്രാംപ്ടണിലെ വീട്ടിൽ നിന്നും ലവ്‌പ്രീത് മാനിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

You might also like
Forecast that heat will continue in Kerala, but rain will arrive from the 10th

കേരളത്തിൽ ചൂട് തുടരുമെങ്കിലും പത്താം തീയതി മുതൽ മഴയെത്തുമെന്ന് പ്രവചനം

ഡീസൽ വിലയിൽ കുതിച്ചുയരുന്നു: അവശ്യവസ്തുക്കളുടെ വില വർധന പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ ഓരോ പൗരനും 5,000 ഡോളര്‍; വന്‍ വാഗ്ദാനവുമായി ട്രംപ്

MANTRAH Community with Extensive Preparations, Dhanya Deepu Takes Charge as Welcome Committee Chair

വിപുലമായ ഒരുക്കങ്ങളുമായി ‘മന്ത്ര’ കൂട്ടായ്മ, വെൽക്കം കമ്മിറ്റി ചെയറായി ധന്യ ദീപു ചുമതലയേറ്റു

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12-ന്

ശ്രദ്ധിക്കുക: വയർലെസ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ച് ബെൽ കാനഡ

Top Picks for You
Top Picks for You