newsroom@amcainnews.com

ആശങ്കയായി ലിഥിയം-അയേൺ ബാറ്ററി: ടൊറൻ്റോയിൽ റെക്കോർഡ് തീപിടിത്തം

ടൊറൻ്റോയിൽ ലിഥിയം-അയോൺ ബാറ്ററികൾ മൂലമുണ്ടാകുന്ന അപകടകരമായ തീപിടിത്തങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് 97 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ടൊറൻ്റോ ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. മുൻവർഷം രേഖപ്പെടുത്തിയ 91 കേസുകൾ എന്ന റെക്കോർഡ് ഇതോടെ മറികടന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത്തരം അപകടങ്ങളിൽ 200 ശതമാനത്തിലധികം വർധന ഉണ്ടായിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. ഈ വർഷം മാത്രം ഇത്തരം അപകടങ്ങളിൽപ്പെട്ട് 14 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പ്രധാനമായും ഇ-ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ, മറ്റ് ഇലക്ട്രിക് ഗാഡ്‌ജറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബാറ്ററികളാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. വ്യാജ ചാർജറുകളുടെ ഉപയോഗം, അമിതമായ ചാർജിങ്, കേടുപാടുകൾ സംഭവിച്ച ബാറ്ററികളുടെ തുടർ ഉപയോഗം എന്നിവ അപകട സാധ്യത വർധിപ്പിക്കുന്നു. ലിഥിയം-അയേൺ ബാറ്ററികൾക്ക് തീപിടിക്കുമ്പോൾ അതിവേഗം പടർന്നുപിടിക്കുകയും മാരകമായ വിഷവാതകങ്ങൾ വൻതോതിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നതിനാൽ ഇവ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഉപകരണങ്ങളുടെയും ബാറ്ററികളുടെയും ഇറക്കുമതിയും വിൽപ്പനയും പൂർണമായി നിയന്ത്രിക്കണമെന്ന് ടൊറൻ്റോ സിറ്റി ആവശ്യപ്പെട്ടു. വിശ്വസനീയവും സാക്ഷ്യപ്പെടുത്തിയതുമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനും, അടച്ചിട്ട മുറികളിലോ ഉറങ്ങുന്ന സമയത്തോ ഇവ ചാർജ് ചെയ്യരുതെന്നും ഫയർ സർവീസ് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

You might also like

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

ചരിത്രം കുറിച്ച് മാർപാപ്പ: യുഎസ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ

ഇന്ന് മുതല്‍ യു എസില്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

North Korean hackers steal $6.3B from Binance in ‘largest bank heist in human history

‘ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള’: ബൈനാൻസിൽ നിന്ന് 6.3 ശതകോടി ഡോളർ കവർന്ന് ഉത്തർ കൊറിയൻ ഹാക്കർമാർ

Nipah Patients Given U.S. Company's Drug; KMSCL Orders Probe to Unravel Mystery

നിപ്പ രോഗികൾക്ക് യു.എസ് കമ്പനിയുടെ മരുന്ന്; ദുരൂഹത തെളിക്കാൻ കെ.എം.എസ്.സി.എൽ അന്വേഷണം!

Inside the Alexander brothers’ opaque real estate empire as they’re sentenced to 30 years for sex crimes

30 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലക്സാണ്ടർ സഹോദരന്മാരുടെ സുതാര്യമല്ലാത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉള്ളറകൾ

Top Picks for You
Top Picks for You