അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രഖ്യാപിച്ച പ്രതികാര തീരുവ പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ 8 പുലർച്ചെ 12:01 മുതൽ തിരഞ്ഞെടുത്ത യു.എസ് ഉൽപ്പന്നങ്ങൾക്ക് 15%, 25%, 50% എന്നിങ്ങനെ കാനഡ തീരുവ ചുമത്തും.
അമേരിക്കയിൽ നിന്നുള്ള ഏകദേശം 2,760 കോടി കനേഡിയൻ ഡോളറിന്റെ (C$27.6 billion) ഇറക്കുമതിയെ ഈ നടപടി ബാധിക്കും. സ്റ്റീൽ, ക്ഷീരോൽപ്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, പൾപ്പ് & പേപ്പർ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഈ പ്രതികാര തീരുവയ്ക്ക് കീഴിൽ വരും. കാനഡയിലേക്ക് ബാധിത ഉൽപ്പന്നങ്ങൾ കൊണ്ടുവരുമ്പോൾ ഇറക്കുമതിക്കാർ ഈ തീരുവ ഒടുക്കേണ്ടി വരും. അതേസമയം കാനഡയിലെ വിപണിയെ ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.







