newsroom@amcainnews.com

ലോകസമാധാനവും മാനവിക ഐക്യവും വിളംബരം ചെയ്ത് ഡോ. സണ്ണി സ്റ്റീഫന്റെ പുതിയ സിംഫണി ‘ഹൃദയങ്ങൾ ഒന്നിക്കുന്നു’ പുറത്തിറങ്ങി

Dr. Sunny Stephen's new symphony 'Uniting Hearts' released, proclaiming world peace and human unity

കേരളത്തിന്റെ സംഗീത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, പ്രശസ്ത സംഗീതജ്ഞനും ലോകസമാധാന പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫന്റെ ഏറ്റവും പുതിയ സിംഫണി ‘ഹൃദയങ്ങൾ ഒന്നിക്കുന്നു’ (Uniting Hearts) അറ്റ്‌ലാന്റയിലും കോട്ടയത്തുമായി റിലീസ് ചെയ്തു. മാനവികതയുടെയും ലോകശാന്തിയുടെയും സന്ദേശം സംഗീതത്തിലൂടെ പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിശിഷ്ട കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. വേൾഡ് പീസ് മിഷന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ, തന്റെ സാമൂഹിക-മാനവിക ദർശനങ്ങളെ അടിത്തറയാക്കിയാണ് ഈ സംഗീതസംരംഭത്തിന് രൂപം നൽകിയിട്ടുള്ളത്.

ഭാഷ, മതം, ജാതി, ദേശം തുടങ്ങിയ അതിര വരമ്പുകൾക്കപ്പുറം മനുഷ്യഹൃദയങ്ങളെ സംയോജിപ്പിക്കാനുള്ള സംഗീതത്തിന്റെ അപാരമായ ശക്തിയെയാണ് ഈ കൃതി ആധാരമാക്കുന്നത്. “ഒരു ഹൃദയം – ഒരു ലോകം” എന്ന കേന്ദ്ര പ്രമേയത്തിലൂന്നി സമാധാനം, മനുഷ്യസേവനം, ഐക്യം, സഹോദര്യം എന്നീ നാല് പ്രധാന ആശയങ്ങൾക്ക് സിംഫണി പ്രാധാന്യം നൽകുന്നു. യുദ്ധങ്ങളും വിദ്വേഷങ്ങളും നിറഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തിൽ, സംഗീതത്തെ സമാധാനത്തിന്റെ ആഗോള ഭാഷയാക്കി മാറ്റി മനുഷ്യർ തമ്മിലുള്ള അകലം കുറയ്ക്കാനും, സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു പുതിയ ലോകം കെട്ടിപ്പടുക്കാനുമുള്ള ശക്തമായ ആഹ്വാനമാണ് ഈ പുതിയ സംഗീത വിരുന്ന് മുന്നോട്ടുവെക്കുന്നത്.

You might also like

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

Trump and Obama deliver last-minute messages to influence voters in crucial states

നിർണ്ണായക സംസ്ഥാനങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ അവസാന നിമിഷ സന്ദേശങ്ങളുമായി ട്രംപും ഒബാമയും

പതിറ്റാണ്ടുകളുടെ ഭരണത്തിന് വിരാമം: മിൽട്ടൺ മേയർ സ്ഥാനം ഒഴിഞ്ഞ് ഗോർഡ് ക്രാന്‍റസ്

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

Ontario to provide fiscal update as tariff fight bites into budget

താരിഫ് തർക്കം ബജറ്റിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോ സാമ്പത്തിക അവലോകനം നടത്തും

പരിശീലനക്കുറവ്, സുരക്ഷാ ആശങ്ക: കാനഡയിലെ ട്രക്കിങ് മേഖലയിൽ നിലവാരക്കുറവ്

Top Picks for You
Top Picks for You