newsroom@amcainnews.com

നേപ്പാളിൽ അത്ഭുത രക്ഷാപ്രവർത്തനം: പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ ഒൻപതാം ദിവസം ജീവനോടെ പുറത്തെടുത്തു

Miraculous Rescue Operation in Nepal: Two Trapped Inside Tunnel Due to Floods Rescued Alive on Day 9

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ടു തൊഴിലാളികളെ ഒൻപത് ദിവസങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. കബീർ മഹാർജൻ (45), സഞ്ജയ് ഷാ (30) എന്നിവരാണ് ഈ അവിശ്വസനീയമായ രക്ഷപ്പെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെത്തുടർന്ന് ഉടനടി പാഞ്ഞെത്തിയ രക്ഷാപ്രവർത്തകരാണ് ഇവരെ സുരക്ഷിതമായി പുറത്തെടുത്തത്.

വിവിധങ്ങളായ 12 ജലവൈദ്യുതി പദ്ധതികളിൽ നിന്നായി 900 ഓളം തൊഴിലാളികളെയാണ് നിലവിൽ കാണാതായിട്ടുള്ളത്. ഇതിൽ അഞ്ഞൂറോളം പേർ ഇപ്പോഴും വിവിധ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഊർജിതമായി തുടരുകയാണ്.

You might also like
Incident of serving alcohol to a minor: Police take action against bar owner in Thrissur

പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകിയ സംഭവം: തൃശൂരിൽ ബാറുടമയ്ക്കെതിരെ പോലീസ് നടപടി

Major Security Lapse at Police Station: Lockup Left Unlocked, Theft Accused Walks Out

പോലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച: ലോക്കപ്പ് പൂട്ടിയില്ല, മോഷണക്കേസ് പ്രതി ഇറങ്ങിപ്പോയി

Woman Dies After Falling from Hotel Building: Ernakulam Native Youth Interrogated

ഹോട്ടൽ കെട്ടിടത്തിൽനിന്ന് വീണ് യുവതി മരിച്ചു: എറണാകുളം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുന്നു

US moves to end H-4 work permits for H-1B spouses: What it means for Indian families

H-1B പങ്കാളികൾക്കുള്ള H-4 തൊഴിൽ പെർമിറ്റുകൾ നിർത്തലാക്കാൻ യുഎസ് നീക്കം: ഇന്ത്യൻ കുടുംബങ്ങളെ എങ്ങനെ ബാധിക്കും?

യുഎസ് നഗരങ്ങളില്‍ കൂട്ട വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരുക്ക്

ഫെഡറല്‍ ഉപതിരഞ്ഞെടുപ്പ്: ഉജ്ജ്വല വിജയം നേടി ലിബറല്‍ പാര്‍ട്ടി

Top Picks for You
Top Picks for You