ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ 229 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 198 കോപ്രെഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ ഉള്ള കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
2026-ലെ 52-ാമത്തെ എക്‌സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഓഗസ്റ്റ് മൂന്നിന് നടന്നത്. നിലവിൽ ഇതുവരെ ഈ വർഷം എക്‌സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ആകെ 117,656 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.







