newsroom@amcainnews.com

താമരശ്ശേരിയിൽ അടച്ചിട്ട വാടകവീട്ടിൽനിന്ന് മദ്യവും വെടിയുണ്ടകളും പിടിച്ചെടുത്തു; വാടകക്കാരൻ പോലീസ് കസ്റ്റഡിയിൽ

Liquor and bullets seized from a locked rented house in Thamarassery; tenant taken into police custody

താമരശ്ശേരി കമ്മാളൻകുന്നത്തിലെ ഒരു അടച്ചിട്ട വാടകവീട്ടിൽ പോലീസും എക്സൈസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരവും തോക്കിൻ ഉണ്ടകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച അർധരാത്രി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഈ സംയുക്ത റെയ്ഡ്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി വിദേശമദ്യവും എഴുപതിലധികം വെടിയുണ്ടകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് ഇത്രയും വലിയ അളവിൽ വിദേശമദ്യം ഇവിടെ സൂക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മൃഗങ്ങളെ വേട്ടയാടാൻ എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ എന്തിനാണ് ഇവിടെ ശേഖരിച്ചു വെച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനയിൽ വെടിയുണ്ടകൾ കണ്ടെടുത്തെങ്കിലും ഇവ വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

You might also like
US-Canada Trade Dispute: Canada Welcomes Flexibility on French Language Policy

യു.എസ്-കാനഡ വ്യാപാര തർക്കം: ഫ്രഞ്ച് ഭാഷാ നയത്തിലെ വിട്ടുവീഴ്ചയെ കാനഡ സ്വാഗതം ചെയ്തു

Surrogacy and Legal Battle: Court Battle in the US Over Custody of Newborn

വാടക ഗർഭധാരണവും നിയമപോരാട്ടവും: നവജാത ശിശുവിന്റെ സംരക്ഷണാവകാശത്തിനായി അമേരിക്കയിൽ കോടതി യുദ്ധം

നോർത്ത് വാൻകൂവറിൽ കരടിയുടെ ആക്രമണം: ഒരാൾക്ക് പരുക്ക്

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് ആക്രമണം

വ്യാപാരയുദ്ധം: ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കാർണി

Heavy Fines for False Security and Fire Alarms; Authorities Introduce New Regulations

സെക്യൂരിറ്റി, ഫയർ അലാറം തെറ്റായി പ്രവർത്തിച്ചാൽ കനത്ത പിഴ; പുതിയ നിയമങ്ങളുമായി അധികൃതർ

Top Picks for You
Top Picks for You