newsroom@amcainnews.com

റോക്‌ലൻഡ് സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ തിരുനാൾ സെപ്റ്റംബർ 4 മുതൽ

പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമധേയത്തിൽ ഉള്ള റോക്‌ലൻഡ് സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്‍റെ തിരുനാൾ സെപ്റ്റംബർ 4 മുതൽ 6 വരെ ആഘോഷിക്കും. സെപ്റ്റംബർ 4 ന് കൊടികയറും. തുടർന്ന് ഫാ. റിജോ പുതുപറമ്പിലിന്‍റെ കാർമികത്വത്തിൽ ലദീഞ്ഞും മലങ്കര റീത്തു കുർബാനയും നൊവേനയും നടക്കും. സെപ്റ്റംബർ 5ന് വൈകുന്നേരം അഞ്ച് മണിക്ക് റവ. ഫാ. ബിബി തറയിലിന്‍റെ കാർമികത്വത്തിൽ ഇംഗ്ലീഷ് കുർബാനയും നൊവേനയും തുടർന്ന് കാർണിവലും ഉണ്ടായിരിക്കും. സെപ്റ്റംബർ 6ന് വൈകീട്ട് 4 മണിയോടെ ഫാ. പത്രോസ് ചമ്പക്കര, ഫാ. സ്റ്റീഫൻ കണ്ണിപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ തിരുനാൾ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ഷിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ തിരുനാൾ സന്ദേശം നൽകും. ഇടവകയുടെ 10ാമത് ആനിവേഴ്സറി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവ്വഹിക്കും.

82 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായാണ് ഇത്തവണ തിരുനാൾ നടത്തുന്നത്. ഇടവക വികാരി റവ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ട്രസ്റ്റിമാരായ ജസ്റ്റിൻ ചാമക്കാല, ജിമ്മി പുളിയനാൽ, ജോസഫ് കീഴങ്ങാട്ടു, കപ്യാർ തോമസ് ഇഞ്ചനാട്ട് എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുനാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.

You might also like
Jolly Thadathil elected as Global President of World Malayalee Council

ജോളി തടത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ്

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സൊഹ്റാൻ ‍‍മംദാനിയും നിയമപോരാട്ടത്തിലേക്ക്

ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

NEET PG Exam Disruptions: Re-examination for Jaipur Candidates on September 5; Board Apologizes

നീറ്റ് പി.ജി പരീക്ഷ തടസ്സപ്പെട്ടു: ജയ്പൂരിലെ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 5-ന് പുനഃപരീക്ഷ; ക്ഷമാപണവുമായി ബോർഡ്

നേപ്പാളിലെ മിന്നൽ പ്രളയം; 24 കനേഡിയൻ പൗരന്മാരെ കാണാതായി, മരണസംഖ്യ 160

Top Picks for You
Top Picks for You