newsroom@amcainnews.com

നോർത്ത് വാൻകൂവറിൽ കരടിയുടെ ആക്രമണം: ഒരാൾക്ക് പരുക്ക്

നോർത്ത് വാൻകൂവർ ട്രെയ്‌ലിൽ നടക്കാനിറങ്ങിയയാൾക്ക് കറുത്ത കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ലോവർ സീമോർ കൺസർവേഷൻ റിസർവിലുള്ള റിച്ചാർഡ് ജുറിൻ ട്രെയ്‌ലിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് നടക്കുകയായിരുന്നയാളെ ഏറെനേരം പിന്തുടർന്ന കരടി ആക്രമിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് റിച്ചാർഡ് ജുറിൻ ട്രെയ്‌ൽ ശൃംഖല പൂർണ്ണമായും അടച്ചു. വിവരം ലഭിച്ച ഉടൻ കൺസർവേഷൻ ഓഫീസർമാർ സ്ഥലത്തെത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് മെട്രോ വാൻകൂവർ പാർക്‌സുമായി സഹകരിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കരടിയെ കാണുന്നവർ 1-877-952-7277 എന്ന RAPP ലൈനിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You might also like

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

Top Picks for You
Top Picks for You