newsroom@amcainnews.com

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

ആൽബർട്ടയിൽ കുറ്റവാളികളെ ജയിൽ മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് കറക്ഷണൽ ഓഫീസർമാരും ഒരു കുറ്റവാളിയും മരിച്ചതായി കറക്ഷണൽ സർവീസ് ഓഫ് കാനഡ (CSC) അറിയിച്ചു. എഡ്മിന്‍റനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ വുമണിൽ നിന്നുള്ള ഓഫീസർമാരും തടവുകാരും സഞ്ചരിച്ചിരുന്ന മിനിവാനും ഒരു ഹിനോ ബോക്സ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ആൽബർട്ട-സസ്‌കാച്ചെവൻ അതിർത്തിക്കടുത്ത് ഹൈവേ 13 ഉം 41 ഉം ഇന്‍റർസെക്ഷനിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

കറക്ഷണൽ സർവീസ് വാനിലുണ്ടായിരുന്ന നിക്കോളെ സെർബൻ, രമൺദീപ് കൗർ മാൻ എന്നീ ഉദ്യോഗസ്ഥരും 2024 മുതൽ ഏഴ് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന കിയാര മൂസ്വ എന്ന തടവുകാരിയുമാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ബോക്സ് ട്രക്ക് ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Top Picks for You
Top Picks for You