newsroom@amcainnews.com

ബിഹാറിന്‍റെ ‘സൂപ്പർ ഫുഡ്’ മിഥില മഖാന കാനഡയിലേക്ക്

ബിഹാറിലെ പ്രശസ്ത കാർഷിക ഉൽപ്പന്നമായ മിഥില മഖാന (Fox Nuts) ആദ്യമായി കടൽമാർഗം കാനഡയിലേക്ക് കയറ്റുമതി ചെയ്തു. ദർഭംഗയിൽ നിന്ന് രണ്ട് കണ്ടെയ്‌നറുകളിലായി 7 മെട്രിക് ടൺ ഫ്ലേവർഡ് മഖാനയാണ് മുണ്ട്ര തുറമുഖം വഴി കാനഡയിലേക്ക് അയച്ചത്. ബിഹാറിന്‍റെ കാർഷിക കയറ്റുമതി രംഗത്തെ ചരിത്രനേട്ടമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്. കൃഷി-സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന APEDAയുടെ നേതൃത്വത്തിലായിരുന്നു കയറ്റുമതി. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതിനാൽ ലോകമെമ്പാടും “സൂപ്പർ ഫുഡ്” എന്ന പേരിൽ ശ്രദ്ധ നേടിയ മഖാനയ്ക്ക് അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും വർധിച്ചുവരുന്ന ആവശ്യകതയുണ്ട്.

ബിഹാറിലെ മിഥില മേഖലയാണ് ഇന്ത്യയിലെ മഖാനയുടെ പ്രധാന ഉൽപാദനകേന്ദ്രം. ജി.ഐ. (Geographical Indication) അംഗീകാരം നേടിയ ഈ ഉൽപ്പന്നത്തിന്‍റെ ആദ്യ കടൽ മാർഗ്ഗമുള്ള കയറ്റുമതി സംസ്ഥാനത്തെ കർഷകർക്ക് പുതിയ അന്താരാഷ്ട്ര വിപണി തുറക്കുമെന്നും കാർഷിക മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You