newsroom@amcainnews.com

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

ടെക്സസ് ഇന്‍റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആൻ്റ് ആര്‍ട്‌സ് ക്ലബ്ബ് (ടിസാക്ക്) സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ തുടർച്ചയായ അഞ്ചാം തവണയും കോട്ടയം ബ്രദേഴ്‌സ് കാനഡ (ബ്ലൂ) ചാമ്പ്യന്‍മാരായി. കാനഡയിൽ നിന്നുതന്നെയുള്ള ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ് ട്രോഫി ഉയർത്തി. മൂന്നാം സ്ഥാനം കോട്ടയം ബ്രദർസ് കാനഡ (ബ്ലാക്ക്) ടീമാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനം തോടുകൻസ് ന്യൂയോർക് കിംഗ്സ് ടീം നേടി. വനിതാ വിഭാഗത്തിൽ ആഹാ ഡാർലിംഗ്സ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റൺ വാരിയേഴ്‌സും മൂന്നാം സ്ഥാനം ഡാലസ് ക്യുൻസും കരസ്ഥമാക്കി. ഹെവി വെറ്റ് കാറ്റഗറിയിൽ ഹ്യൂസ്റ്റൺ ടൈഗേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മിസോറി മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മറ്റിയുടെ നേതൃത്വത്തിലാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. സക്കറിയ തോമസ്, പ്രസിഡൻ്റ് ഡാനി വി രാജു, സെക്രട്ടറി മാത്യൂസ് കറുകക്കളം, ട്രഷറര്‍ റിമല്‍ തോമസ്, പി ആര്‍ ഒ സിബു ടോം, വൈസ് പ്രസിഡൻ്റ് മാത്യു ചിറപ്പുറത്തു, ജോയിൻ്റ് സെക്രട്ടറി പ്രിൻസ് പോൾ, ജോയിൻ്റ് ട്രഷറര്‍ ജോസഫ് കൈതമറ്റം, സോഷ്യൽ മീഡിയ കോർഡിനേറ്റർ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെൻ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത്, പ്രബിട് വെള്ളിയാൻ തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.

You might also like

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You