newsroom@amcainnews.com

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

Rashford bids farewell to Barça: Returns to Manchester United

സ്‌പാനിഷ് വൻകിട ക്ലബ്ബായ ബാഴ്‌സലോണയിലെ താൽക്കാലിക (ലോൺ) സേവനത്തിനു ശേഷം ഇംഗ്ലീഷ് മുന്നേറ്റനിര താരം മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തുന്നു. ടീമിൽ ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ ഓർത്തെടുത്ത താരം ബാഴ്‌സയോട് തന്റെ നന്ദി രേഖപ്പെടുത്തി.

2025-26 സീസണിലായിരുന്നു റാഷ്‌ഫോർഡ് യുണൈറ്റഡിൽ നിന്നും ലോൺ വ്യവസ്ഥയിൽ ബാഴ്‌സലോണയിലെത്തിയത്. ക്ലബ്ബിനായി ലാ ലീഗ കിരീടം നേടികൊടുക്കുന്നതിൽ താരം പ്രധാന പങ്കുവഹിച്ചു. ബാഴ്‌സയ്‌ക്കായി കളിച്ച 49 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും 14 അസിസ്റ്റുകളും താരം സ്വന്തമാക്കി. റാഷ്‌ഫോർഡിനെ സ്ഥിരമായി ടീമിലെടുക്കാൻ ബാഴ്‌സയ്ക്ക് പദ്ധതിയെന്നു വാർത്തകളുണ്ടായിരുന്നെങ്കിലും, ന്യൂകാസിലിൽ നിന്ന് ആന്തണി ഗോർഡനെ ടീമിലെത്തിച്ചതോടെ അവർ അതിൽ നിന്ന് പിന്മാറുകയായിരുന്നു.

ക്ലബ്ബിലെ മനോഹര അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് താൻ അവിടെ ചെലവഴിച്ച ഓരോ നിമിഷവും അത്രമേൽ ആസ്വദിച്ചിരുന്നുവെന്ന് റാഷ്‌ഫോർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതോടെ ‘നന്ദി റാഷി, നീ എന്നും ഞങ്ങളിൽ ഒരാളായിരിക്കും’ എന്നായിരുന്നു ബാഴ്‌സലോണ ഔദ്യോഗികമായി പ്രതികരിച്ചത്.

നിലവിൽ മൈക്കൽ കാരിക് പരിശീലകനായിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ റാഷ്‌ഫോർഡ് തുടരാനാണ് കൂടുതൽ സാധ്യത. യുണൈറ്റഡുമായി രണ്ട് വർഷത്തെ കരാർ ബാക്കിയുള്ള താരം 2024 ഡിസംബറിലാണ് അവസാനമായി അവർക്കായി കളത്തിലിറങ്ങിയത്. അതിനുശേഷമാണ് ആസ്റ്റൺ വില്ലയിലും പിന്നീട് ബാഴ്‌സലോണയിലും ലോണിൽ താരം കളിച്ചത്.

You might also like
Trump and Obama deliver last-minute messages to influence voters in crucial states

നിർണ്ണായക സംസ്ഥാനങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ അവസാന നിമിഷ സന്ദേശങ്ങളുമായി ട്രംപും ഒബാമയും

പതിറ്റാണ്ടുകളുടെ ഭരണത്തിന് വിരാമം: മിൽട്ടൺ മേയർ സ്ഥാനം ഒഴിഞ്ഞ് ഗോർഡ് ക്രാന്‍റസ്

Ontario pauses some funding for skills training for unemployed people, according to career colleges

സ്വകാര്യ കോളേജുകളുടെ അറിയിപ്പനുസരിച്ച്, തൊഴിൽരഹിതർക്കുള്ള തൊഴിൽ പരിശീലന ഫണ്ട് ഒന്റാറിയോ താൽക്കാലികമായി നിർത്തിവെച്ചു

Unshakeable resilience; overcoming setbacks, a young Malayali girl conquers Kilimanjaro

പതറാത്ത പോരാട്ടവീര്യം; തിരിച്ചടികളെ കാറ്റിൽപ്പറത്തി കിളിമഞ്ചാരോ തൊട്ട് മലയാളി മിടുക്കി

Trump's increasing support for Russia carries existential danger for Canada

റഷ്യയ്ക്ക് ട്രംപ് നൽകുന്ന പിന്തുണ വർദ്ധിക്കുന്നത് കാനഡയ്ക്ക് വലിയ ഭീഷണിയാകുന്നു

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

Top Picks for You
Top Picks for You