newsroom@amcainnews.com

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

നഗരത്തിൽ ഈ വർഷം ആദ്യമായി മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. നഗരത്തിലെ ഒരു മുതിർന്ന വ്യക്തിക്കാണ് അണുബാധ സ്ഥിരീകരിച്ചത്. വെസ്റ്റ് നൈൽ വൈറസ് ബാധിച്ച കൊതുക് കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. 2025 സെപ്റ്റംബർ വരെ ടൊറൻ്റോയിൽ ആകെ 26 വെസ്റ്റ് നൈൽ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം, 2026-ൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14 ആണ്.

രോഗബാധയുള്ള കൊതുക് കടിച്ചതിന് ശേഷം സാധാരണയായി രണ്ട് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം. പനി, തലവേദന, ഛർദി, ഓക്കാനം, ശരീരവേദന, ചർമത്തിൽ ചുണങ്ങ്, ലിംഫ് ഗ്രന്ഥികളുടെ വീക്കം, കഴുത്ത് വരിഞ്ഞ് മുറുകുന്ന പോൽ തോന്നുന്നത് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വെസ്റ്റ് നൈൽ വൈറസിൽ നിന്ന് സംരക്ഷണം നേടാൻ പുറത്തുപോകുമ്പോൾ മുഴുവൻ ശരീരവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും, ഹെൽത്ത് കാനഡ അംഗീകരിച്ച കൊതുക് പ്രതിരോധ ലോഷനുകളോ സ്പ്രേകളോ ഉപയോഗിക്കാനും ടൊറൻ്റോ പബ്ലിക് ഹെൽത്ത് നിർദേശിച്ചു. വീടുകൾക്കും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക, കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ള സന്ധ്യാസമയത്തും പുലർച്ചെയും കൂടുതൽ ജാഗ്രത പാലിക്കുക, വീടുകളിലെ ജനലുകളുടെയും വാതിലുകളുടെയും മെഷ് സ്ക്രീനുകൾ ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ ശുപാർശ ചെയ്യുന്നു.

You might also like

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

യു.എ.ഇയിൽ വ്യാജ വണ്ണക്കുറക്കൽ മരുന്നുകൾക്കെതിരെ കർശന നടപടി: 71 സ്രോതസ്സുകൾക്കും 14 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും എതിരെ നിയമനടപടി

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

ഗർഭിണികളെ എത്തിച്ച് കുഞ്ഞിനെ വിൽപന; ഈരാറ്റുപേട്ടയിൽ നവജാത ശിശു വിൽപ്പന റാക്കറ്റ് പിടിയിൽ

Top Picks for You
Top Picks for You