newsroom@amcainnews.com

കാനഡയ്ക്ക് തിരിച്ചടി: 10% താരിഫ് കൂടി പ്രഖ്യാപിച്ച് ട്രംപ്

കാനഡ ഉൾപ്പെടെ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള ചില ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് യുഎസ് ഭരണകൂടം പുതിയ താരിഫ് പ്രഖ്യാപിച്ചു. വിതരണ ശൃംഖലകളിൽ (Supply Chain) നിർബന്ധിത തൊഴിൽ (Forced Labour) ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് കാനഡ, മെക്സിക്കോ, യുകെ എന്നീ രാജ്യങ്ങൾക്ക് 10 ശതമാനവും മറ്റു രാജ്യങ്ങൾക്ക് 12.5 ശതമാനവുമായിരിക്കും താരിഫ്. ട്രംപ് മുമ്പ് നടപ്പാക്കിയിരുന്ന ചില താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ 1974-ലെ Trade Act-ന്‍റെ Section 301 പ്രകാരമാണ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചത്.

അതേസമയം, നിർബന്ധിത തൊഴിൽ തടയുന്നതിനായി വിതരണ ശൃംഖലകളിൽ കർശന നിയമങ്ങൾ കാനഡ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും, അതിനാൽ പുതിയ താരിഫുകളിൽ നിന്ന് കാനഡയെ ഒഴിവാക്കണമെന്നും കനേഡിയൻ സർക്കാർ മുമ്പ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

You might also like

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Top Picks for You
Top Picks for You