newsroom@amcainnews.com

ആഗോള പാസ്‌പോർട്ട് റാങ്കിങ്: ഏഴാം സ്ഥാനം നിലനിർത്തി കാനഡ

ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ മേധാവിത്വം നിലനിർത്തി കാനഡ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൻ്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ ഏഴാം സ്ഥാനത്താണ്. തുടർച്ചയായ മൂന്നാം വർഷമാണ് കാനഡ ഏഴാം സ്ഥാനത്തെത്തുന്നത്. ഇതോടെ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ-ഫ്രീ ആക്‌സസ്, വീസ ഓൺ അറൈവൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനുകൾ (ഇടിഎ) എന്നിവയിൽ നിന്നുള്ള പ്രത്യേകാവകാശം നേടിക്കൊണ്ട് വീസയില്ലാതെ 183 രാജ്യങ്ങൾ സന്ദർശിക്കാനാകും. നിരവധി രാജ്യങ്ങളുമായി കാനഡ പുലർത്തുന്ന ശക്തമായ നയതന്ത്ര ബന്ധവും കാനഡയുടെ സുരക്ഷയിലും കുടിയേറ്റ പ്രക്രിയകളിലുമുള്ള വിശ്വാസവുമാണ് ഇതിന് കാരണം. എന്നാൽ ഇന്ത്യ, റഷ്യ, പാകിസ്താൻ, ഉത്തര കൊറിയ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വീസ ആവശ്യമാണ്.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ചെക്ക് റിപ്പബ്ലിക്, ലാത്വിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നീ രാജ്യങ്ങളും കാനഡയ്‌ക്കൊപ്പം ഏഴാം സ്ഥാനം പങ്കിടുന്നുണ്ട്. അതേസമയം അയൽരാജ്യമായ അമേരിക്ക പത്താം സ്ഥാനത്താണ്. യുകെ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്നേഴ്സ് പുറത്തുവിട്ട ഈ റിപ്പോർട്ട് പ്രകാരം സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തിൽ ഒന്നാമത്. ജപ്പാൻ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനം നേടി.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Top Picks for You
Top Picks for You