newsroom@amcainnews.com

പാലായിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസ്സായി: ദിയ ബിനു പുറത്ത്

പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. രാവിലെ 11നാണ് കൗൺസിൽ യോഗം ചേർന്നത്.

ചർച്ചയിൽനിന്നു വിട്ടുനിൽക്കണമെന്ന് യുഡിഎഫ് അറിയിച്ചിരുന്നെങ്കിലും വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനെത്തി. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് എത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച ഉപാധ്യക്ഷ മായാ രാഹുലും കൗൺസിലിന് എത്തി. ഇതോടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. 12 പേരാണ് എൽഡിഎഫിലുള്ളത്. റിയ ചീരാംകുഴി,സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് കൗൺസിലർമാർ ഹാജരായില്ല. കേരള കോൺഗ്രസിന്‍റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്‍റെ പാർട്ടിയായ കെഡിപിയിലെ പ്രിൻസി സണ്ണിയും യോഗത്തിൽ ഹാജരായില്ല.

You might also like
Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You