newsroom@amcainnews.com

ആൽബർട്ടയിൽ നിന്നും കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു: അന്വേഷണം മൂന്ന് പ്രവിശ്യകളിൽ

ആൽബർട്ടയിൽ നിന്നും കാണാതായ രണ്ടു കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) അറിയിച്ചു. ജൂലൈ 7-ന് ആറുവയസുകാരനായ ലനകായി മോറിസണെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആംബർ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഗ്രാൻഡ് പ്രെയ്റിക്കു സമീപമുള്ള വാൽഹല്ല സെന്‍ററിൽ നിന്ന് കുട്ടിയെ അമ്മ ക്രിസ്റ്റ മോറിസൺ കൂട്ടിക്കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കൊപ്പം പങ്കാളിയായ ഡാനിയൽ ലുഡ്വിഗും നാല് വയസുകാരനായ കാർൽ മോറിസണും ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ ഇവർ ബ്രിട്ടീഷ് കൊളംബിയയിൽ എത്തിയതായി സ്ഥിരീകരിച്ചതോടെ ജൂലൈ 10-ന് ആംബർ അലർട്ട് പിൻവലിച്ചു. ബിസിയിലെ ഒകനാഗൻ താഴ്വരയിലെ വെർണൺ പ്രദേശത്താണ് ഇവരെ അവസാനമായി കണ്ടത്. അവിടെ നിന്ന് കൂട്ടനേയ്‌സ് മേഖലയിലേക്ക് യാത്ര ചെയ്തതെന്നും അധികൃതർ പറയുന്നു.

നിലവിലെ വിവരങ്ങൾ പ്രകാരം ഇവർ സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലോ യൂക്കണിലോ ആൽബർട്ടയിലോ എവിടെയും ഉണ്ടായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇവർ 2006 മോഡൽ ചുവപ്പ് നിറത്തിലുള്ള ഫോർഡ് എഫ്-350 പിക്കപ്പ് ട്രക്കിലോ അല്ലെങ്കിൽ ഒരു മോട്ടോർഹോമിലോ ആണ് സഞ്ചരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You