newsroom@amcainnews.com

അമിതവേഗത്തിൽ അശ്രദ്ധമായി കാറോടിച്ചയാൾക്ക് കടുത്ത ശിക്ഷയുമായി കാൽഗറി പോലീസ്

കാൽഗറിയിലെ സ്റ്റോണി ട്രെയിലിൽ മദ്യപിച്ചും മൊബൈലിൽ വിഡിയോ കണ്ടും അമിതവേഗത്തിൽ വാഹനമോടിച്ചയാൾക്കെതിരെ കർശന നടപടി സ്വീകരിച്ച് പോലീസ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗം അനുവദനീയമായ റോഡിൽ 191 കിലോമീറ്ററിലാണ് ഇയാൾ കാറോടിച്ചത്. വണ്ടിയോടിക്കുന്നതിനിടയിൽ ഇയാൾ മൊബൈൽ ഫോണിൽ വിഡിയോ കാണുന്നുമുണ്ടായിരുന്നു. കൂടാതെ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നിയമലംഘനം അതീവ ഗുരുതരമായതിനാൽ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് കടുത്ത നടപടി സ്വീകരിച്ചു. ഡ്രൈവിംഗ് ലൈസൻസ് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ വാഹനം 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുത്തു. വണ്ടിയോടിക്കുമ്പോൾ ഫോണിൽ വിഡിയോ കണ്ടതിന് 300 ഡോളർ പിഴ ചുമത്തി. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കേസുകളിൽ കോടതിയിൽ ഹാജരാകാൻ ഇയാൾക്ക് സമൻസ് അയച്ചിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാകുന്നതോടെ വലിയ തുക പിഴയായി ഇയാൾ ഒടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Top Picks for You
Top Picks for You