newsroom@amcainnews.com

വ്യാജന്മാർക്ക് തിരിച്ചടി: കാനഡയിൽ ഇമിഗ്രേഷൻ കൺസൾട്ടൻ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ കൺസൾട്ടൻ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കി കാനഡ. ഇമിഗ്രേഷൻ കൺസൾട്ടൻ്റുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും തട്ടിപ്പുകൾ തടയാനും ഇരകളായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു.

ഇതോടെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുകൾക്കെതിരെയുള്ള പരാതികളിൽ തെളിവ് ലഭിച്ചാൽ 50,000 ഡോളർ വരെ പിഴ ചുമത്താൻ കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്‍റസിന് (CICC) സാധിക്കും. കൂടാതെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാർ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ചവർക്ക് സഹായം നൽകുന്നതിനായി പ്രത്യേക നഷ്ടപരിഹാര ഫണ്ടും ആരംഭിച്ചു. ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ 2027 ഏപ്രിലോടെ പബ്ലിക് രജിസ്റ്റർ വിപുലീകരിക്കും. ഇതോടെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരുടെ എല്ലാ വിവരങ്ങളും പരിശോധിക്കാൻ സാധിക്കും.

അതേസമയം കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാർ ലൈസൻസുള്ളവരാണോ എന്ന് register.college-ic.ca എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. രേഖാമൂലമുള്ള കരാറുകൾ ഇല്ലാതെ പണം നൽകരുത്. കൺസൾട്ടൻ്റുമാരുടെ വാഗ്ദാനങ്ങൾ കണ്ണുമടച്ച് വിശ്വസിക്കാതെ ഔദ്യോഗിക ചാനലുകൾ വഴി കാര്യങ്ങൾ ഉറപ്പുവരുത്തുക. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ CICC-ൽ ഔദ്യോഗികമായി പരാതി നൽകുക. ഈ നിയമങ്ങൾ കുടിയേറ്റ സേവനങ്ങളിലെ അഴിമതികൾ കുറയ്ക്കാനും അപേക്ഷകർക്ക് കൂടുതൽ സുരക്ഷിതമായ അനുഭവം നൽകാനും സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

You might also like

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Top Picks for You
Top Picks for You