ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ ‘Parsippany ഓണം2026’ സെപ്റ്റംബർ 5-ന് വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 11.30 മുതൽവൈകിട്ട്6.00 വരെ നീളുന്ന ആഘോഷം കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പരമ്പരാഗത ഓണസദ്യ, കേരളത്തിന്റെ തനത് വാദ്യവിസ്മയമായ ചെണ്ടമേളം, ആവേശം നിറയ്ക്കുന്ന കോൽക്കളി, വിവിധ സാംസ്കാരികപരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടാതെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന നിരവധി പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
“One Culture, One Community, One Celebration” എന്ന സന്ദേശമാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രമേയം. കേരളത്തിന്റെ സമ്പന്നമായ പൈതൃകവും കൂട്ടായ്മയുടെ ആത്മാവും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയായി പരിപാടി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂജേഴ്സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളുടെ വലിയ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് സംബന്ധമായ വിവരങ്ങൾക്ക് ശ്രീഹരി (201-747-1917)-യെയും, സ്പോൺസർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് സനിൽ ജോർജ് (781-467-8454)-നെയും ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷത്തിൽ പങ്കെടുക്കാൻ മലയാളി സമൂഹത്തോട് അവർ ക്ഷണവും അറിയിച്ചു.






