newsroom@amcainnews.com

അമ്മയുടെ കൊലപാതകത്തിന് പിന്നാലെ അച്ഛന്റെ മരണത്തിലും മകൾക്കെതിരെ ഗുരുതര ആരോപണം

രാജസ്ഥാനിലെ ജയ്‌പൂരിൽ സ്വന്തം അമ്മയെ ആസൂത്രിതമായി വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്‌ക്കെതിരെ ഇപ്പോൾ അന്തരിച്ച പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 2025 ഏപ്രിലിൽ സംഭവിച്ച പിതാവ് വിജയ് ശർമയുടെ മരണം സ്വാഭാവികമല്ലെന്നും, അതിന് പിന്നിലും ആയുഷിയുടെ കൈകളുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതിയിൽ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമ അസുഖബാധിതനായിരുന്നുവെങ്കിലും രോഗം ഭേദമായി വരികയായിരുന്നു. എന്നാൽ അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കുന്നത് ആയുഷി മനഃപൂർവ്വം തടസ്സപ്പെടുത്തിയെന്നാണ് നീരജയുടെ സഹോദരൻ രാകേഷ് ശർമ നൽകിയ പുതിയ പരാതിയിൽ വ്യക്തമാക്കുന്നത്. ബന്ധുവായ ബൽറാമിന്റെ സഹായത്തോടെ വിജയ്‌യെ ചികിത്സയ്ക്കെന്ന വ്യാജേന മൂന്ന് മാസത്തോളം മറ്റാർക്കും വിട്ടുനൽകാതെ ഒളിപ്പിച്ചു മാറ്റിയെന്നും, പിന്നീട് നില അതീവ ഗുരുതരമായ അവസ്ഥയിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കുടുംബത്തെ അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് അദ്ദേഹം മരണപ്പെടുന്നത്.

പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന്റെ സർക്കാർ ജോലിയും കുടുംബസ്വത്തും തന്റെ പേരിലേക്ക് മാറ്റാൻ ആയുഷി നിരന്തരം സമ്മർദ്ദം ചെലുത്തുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. “ഫീഡിങ് ട്യൂബ് മാറ്റി അച്ഛനെ കൊന്നതുപോലെ നിങ്ങളെയും ഇല്ലാതാക്കാൻ എളുപ്പമാണ്” എന്ന് ആയുഷി അമ്മ നീരജയോട് പറഞ്ഞിരുന്നതായി രാകേഷിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഭീഷണികൾക്ക് പിന്നാലെ, തനിക്ക് ഇനി രണ്ടു ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന തരത്തിൽ നീരജ വാട്സാപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ജൂലൈ 3നാണ് സർക്കാർ ജീവനക്കാരിയായ നീരജ് ശർമയെ ജയ്‌പൂരിലെ പ്രതാപ് നഗറിൽ വച്ച് കാറിടിപ്പിച്ചു കൊലപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ റോഡപകടമായി വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സ്വത്ത് തർക്കവും അമ്മയോടുള്ള കടുത്ത പ്രതികാരവുമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ആയുഷി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈ കൊലപാതകങ്ങളിലും ഒളിപ്പിക്കലുകളിലും ആയുഷിയെ സഹായിച്ച ബന്ധു ബൽറാം ഇപ്പോഴും ഒളിവിലാണ്.

You might also like
Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Top Picks for You
Top Picks for You