newsroom@amcainnews.com

എഡ്മിന്‍റനിൽ അപകടകരമായി വാഹനമോടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ: കാറിൽ തോക്കും മയക്കുമരുന്നും

അന്താരാഷ്ട്ര ക്രിമിനൽ സംഘം “ഫോർ ബ്രദേഴ്സ്” ആയി ബന്ധമുള്ള ഇന്ത്യൻ വംശജൻ എഡ്മിന്‍റനിൽ അറസ്റ്റിലായി. ദക്ഷിണേഷ്യൻ വംശജരെ ഭീഷണിപ്പെടുത്തി പണം തട്ടൽ അടക്കം വിവിധ കേസുകളിൽ പ്രതിയായ സഫൽദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. അമിത വേഗത്തിൽ വാഹനമോടിച്ചതിന് അറസ്റ്റിലായ സഫൽദീപിന്‍റെ കാറിൽ നിന്നും തോക്കും മയക്കുമരുന്നും കണ്ടെത്തി. സഫൽദീപ് സിംഗിനെ കൂടാതെ സന്ദീപ് സിംഗ് (28), ദിവ്യാംഷു (22) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇവർക്കും കാനഡയിലും യുഎസിലുമായി വ്യാപിച്ചുകിടക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കാനഡയിലെ ദക്ഷിണേഷ്യൻ വംശജരായ ബിസിനസുകാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും ഈ സംഘത്തിന് പങ്കുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു.

You might also like
Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Top Picks for You
Top Picks for You