newsroom@amcainnews.com

വിയറ്റ്നാമിൽ ബോട്ട് മുങ്ങി പതിനഞ്ച് ഇന്ത‍്യന്‍ വിനോദ സഞ്ചാരികൾ മരിച്ചു

തെക്കന്‍ വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനടുത്ത് ബോട്ട് മുങ്ങി പതിനഞ്ച് ഇന്ത‍്യന്‍ വിനോദ സഞ്ചാരികൾ മരിച്ചു. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്തരയോടെയാണ് സംഭവം. ഹോൺ മെയ് റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകുന്നവ വഴി കരയിൽ നിന്നും 400 മീറ്റർ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിയ പ്രദേശത്ത് ശക്തമായ കടൽ ക്ഷോഭം അനുഭവപ്പെട്ടിരുന്നു. അപകടം സ്ഥിരീകരിച്ചതായി ഇന്ത‍്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 18 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്

`വിയറ്റ്‌നാമിലെ ഫു കുവാക്ക് ദ്വീപിന് സമീപം ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുവെന്ന ദുഃഖകരമായ വാർത്ത അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്’. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ഹനോയിയിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും എംബസി അറിയിച്ചു.

You might also like
Life convict jumps parole, stays out for 40 years, gets government job, wins ‘best teacher’ award

പരോൾ ലംഘിച്ച് 40 വർഷം ഒളിവിൽ; അധ്യാപകനായി മികച്ച സേവനത്തിന് പുരസ്കാരം നേടിയ ജീവപര്യന്തം തടവുകാരന് വീണ്ടും ജയിൽശിക്ഷ

Republican Party Targets Texas; Donald Trump with a Massive Convention in Dallas

ടെക്‌സസ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ പാർട്ടി; ഡാലസിൽ വൻ കൺവെൻഷനുമായി ഡൊണാൾഡ് ട്രംപ്

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

British Columbia Invites 602 High Economic Impact Workers In Largest BC PNP Innovate Draw Of 2026

2026-ലെ ഏറ്റവും വലിയ ബി.സി പി.എൻ.പി ‘ഇന്നൊവേറ്റ്’ നറുക്കെടുപ്പിലൂടെ ഉയർന്ന സാമ്പത്തിക സ്വാധീനമുള്ള 602 തൊഴിലാളികൾക്ക് ബ്രിട്ടീഷ് കൊളംബിയയുടെ ക്ഷണം

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

Top Picks for You
Top Picks for You