newsroom@amcainnews.com

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. പേസ് സര്‍വകലാശാലയിലെ ലൂബിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയ ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്‌ലൂരിയ ആണ് മരിച്ചത്. ജൂലൈ അഞ്ചിനാണ് അപകടമുണ്ടായത്. പ്രസന്നയുടെ മൃതദേഹം ഇന്ത്യയിലെ ത്തിക്കുന്നതിനും മറ്റ് ചെലവുകള്‍ക്കും ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചു.

ഇവര്‍ സഞ്ചരി ച്ചിരുന്ന കാറിന്‍റെ പിന്നില്‍ നിന്ന് അതിവേഗത്തില്‍ എത്തിയ മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ പ്രസന്നയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും മരിച്ചു. മൂന്നാമത്തെ യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് പ്രസന്നയുടെ ജനനം. പിതാവ് അറ്റ്‌ലൂരി വസന്തരാവു കര്‍ഷകനാണ്. മാതാവ് ബാഗ് നിര്‍മ്മാണ യൂണിറ്റ് നടത്തുന്നു.

You might also like
Canada Retail Sales Slip After Rising a Sixth Straight Month in June

ജൂണിലെ തുടർച്ചയായ ആറാം മാസത്തെ വളർച്ചയ്ക്ക് ശേഷം കാനഡയിൽ റീട്ടെയിൽ വിൽപ്പന കുറഞ്ഞു

ബിസിയിലെ സ്‌കൂളുകളിൽ പഞ്ചാബി താളം: ഭംഗ്രയ്ക്ക് ഔദ്യോഗിക പാഠ്യപദ്ധതി പദവി

Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

Morning prayers disrupted as two men are stabbed at Edmonton Sikh temple

എഡ്മണ്ടൻ സിഖ് ക്ഷേത്രത്തിൽ പ്രഭാത പ്രാർത്ഥന തടസ്സപ്പെടുത്തി കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്

Poilievre invites Iran’s exiled crown prince Reza Pahlavi to visit Canada

ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിയെ കാനഡയിലേക്ക് ക്ഷണിച്ച് പിയറെ പൊയ്ലീവ്

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

Top Picks for You
Top Picks for You