വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30-ന് EST / രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക. പ്രശസ്ത എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായ ഡോ. എ. പി. സുകുമാര്‍ (സുകുമാര്‍ കാനഡ) ‘Ramayanam – A Concise Rendering’ എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും.
ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ KHNAയും ഈ വര്‍ഷവും രാമായണ മാസത്തില്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ രാമായണ പാരായണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി അന്‍പതോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് KHNA പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
Zoom Meeting ID : 893 5777 6193
Passcode : 649083







